HOME     |      SAINT ALPHONSA     |      PILGRIMAGE     |      PRAYERS     |      HOW TO REACH     |      SAINTHOOD     |      PARISH CHURCH     |      CONTACT ADDRESS
 
 
  HOW TO REACH
Print     

ഭരണങ്ങാനത്ത് ഗതാഗതനിയന്ത്രണത്തിന് വിപുലമായ ക്രമീകരണങ്ങള്‍ - Nov 6, 2008

             ഭരണങ്ങാനം: ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദ ആഘോഷങ്ങളുടെ ഭാഗമായി ഒന്‍പതിന് വിപുലമായ ഗതാഗത ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാലാ- ഭരണങ്ങാനം, ഈരാറ്റുപേട്ട- ഭരണങ്ങാനം, ഇടമറ്റം- ഭരണങ്ങാനം, ചൂണ്ടച്ചേരി- ഭരണങ്ങാനം എന്നിങ്ങനെ നാലു ട്രാഫിക് സോണുകളായി തിരിച്ചാണ് വാഹനഗതാഗതം ക്രമീകരിച്ചിരിക്കുന്നത്.

ഭരണങ്ങാനം പള്ളിയുടെ സമീപസ്ഥലങ്ങളിലും ഈരാറ്റുപേട്ട, ചൂണ്ടച്ചേരി, പാലാ, പ്രവിത്താനം തുടങ്ങിയ പ്രദേശങ്ങളിലെ മുപ്പതോളം സ്ഥലങ്ങളിലുമായിരിക്കും വാഹനപാര്‍ക്കിംഗ്.

ഭരണങ്ങാനത്തു പോലീസ് കണ്‍ട്രോള്‍ റൂം തുറക്കും. ഒമ്പതിനു രാവിലെ മുതല്‍ വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനായി രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ മെയിന്‍ റോഡില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തും. ഈരാറ്റുപേട്ടയില്‍നിന്നും പാലായില്‍നിന്നും ഭരണങ്ങാനത്തേക്കുള്ള തീര്‍ഥാടകര്‍ക്ക് മെയിന്‍ റോഡ് വഴി മാത്രമേ ഭരണങ്ങാനത്തെത്താനാവൂ. മറ്റു വഴികളില്‍ വണ്‍വേ ഏര്‍ പ്പെടുത്തും.

പാലായില്‍നിന്നു വരുന്ന വാഹനങ്ങള്‍ക്കു ചെത്തിമറ്റം ഭാഗത്തും ഈരാറ്റുപേട്ടയില്‍നിന്നു വരുന്ന വാഹനങ്ങള്‍ക്കു കീഴമ്പാറ ഭാഗത്തും പ്രവേശനകവാടമുണ്ടായിരിക്കും. തീര്‍ഥാടകരുമായി എത്തുന്ന ബസുകളും മറ്റു വാഹനങ്ങളും പ്രവേശന കവാടത്തില്‍നിന്നു പാര്‍ക്കിംഗ് സ്ഥലത്തേക്കുള്ള പ്രവേശനപാസ് വാങ്ങ ണം. ലൈന്‍ ബസുകളില്‍ പാലായില്‍നിന്നു വരുന്ന തീര്‍ഥാടകര്‍ ഭരണങ്ങാനം മേരിഗിരി ആശുപത്രി സ്റോപ്പിലും ഈരാറ്റുപേട്ടയില്‍നിന്നു വരുന്നവര്‍ ഭരണങ്ങാനം അല്‍ഫോന്‍സ റസിഡന്‍ഷ്യല്‍ സ്കൂള്‍ സ്റോപ്പിലും ഇറങ്ങണം.

ഭരണങ്ങാനത്തുനിന്നു പാലായ്ക്കു പോകേണ്ടവര്‍ അല്‍ഫോ ന്‍സ സ്കൂള്‍ സ്റോപ്പില്‍നിന്നു കയറണം. ഈരാറ്റുപേട്ടയ്ക്കു പോകേണ്ടവര്‍ മേരിഗിരി സ്റോപ്പില്‍നിന്നാണ് ബസ് കയറേണ്ടത്. പാലായില്‍നിന്നു ഭരണങ്ങാനം, ഈരാറ്റുപേട്ട ഭാഗത്തേക്കു പോകേണ്ടവര്‍ പാലാ ളാലം പാലം ബസ്സ്റോപ്പില്‍ നിന്നാണു കയറേണ്ടത്. ഈരാറ്റുപേട്ടയില്‍നിന്നു പാലായ്ക്കുള്ള വണ്‍വേ ഈരാറ്റുപേട്ട- ഭരണങ്ങാനം- വിലങ്ങുപാറ പാലം- ഇടമറ്റം- പാറപ്പള്ളി- കിഴപറയാര്‍- മുരിക്കുംപുഴ വഴിയും പാലായില്‍ നിന്നും ഈരാറ്റുപേട്ടയിലേക്കുള്ള വണ്‍വേ പാലാ-ഭരണങ്ങാനം-വിലങ്ങുപാറ പാലം-പൂവത്തോട്- അമ്പാറനിരപ്പ്-കൊണ്ടൂര്‍ വഴിയുമാണു ക്രമീകരിച്ചിരിക്കുന്നത്.

ഭരണങ്ങാനത്തുനിന്നു പ്രവിത്താനം ഭാഗത്തേക്കു ചൂണ്ടച്ചേരി വഴി പോകാം. എന്നാല്‍, പ്രവിത്താന ത്തുനിന്നു ചൂണ്ടച്ചേരി വഴി ഭരണങ്ങാനത്തേക്ക് വാഹനഗതാഗതം അനുവദിക്കില്ല. പ്രവിത്താന ത്തുനിന്ന് ഭരണങ്ങാനത്തേക്കുള്ള വാഹനങ്ങള്‍ പാലാവഴി പോക ണം.ബസുകള്‍ക്ക് ചൂണ്ടച്ചേരി, മൂന്നാനി, അമ്പാറ റിലയന്‍സ് പമ്പ്, ഇടമറ്റം സ്കൂള്‍, പാലാ കത്തീഡ്ര ല്‍, ളാലം പുത്തന്‍പള്ളി, അരുവിത്തുറ പള്ളി, ഭരണങ്ങാനം, ഭരണങ്ങാനം അമ്പലം റോഡ്, പാലാ സെന്റ് തോമസ് കോളജ്, അല്‍ ഫോന്‍സ കോളജ്, സാന്തോം കോംപ്ളക്സ് എന്നിവിടങ്ങളിലാണു പാര്‍ക്കിംഗ് നിശ്ചയിച്ചിട്ടുള്ളത്. ചെറുവാഹനങ്ങള്‍ക്ക് അല്‍ ഫോന്‍സാ റസിഡന്‍ഷ്യല്‍ സ്കൂ ള്‍, അമ്പാറ ദീപ്തി, ചൂണ്ടച്ചേരി, ഇടമറ്റം പള്ളി, പാലാ പാസ്ററല്‍ ഇന്‍സ്റിറ്റ്യൂട്ട്, സെന്റ് മേരീസ് സ്കൂള്‍, സെന്റ് തോമസ് ഹൈസ്കൂള്‍, സെന്റ് വി ന്‍സന്റ് സ്കൂള്‍, അസീസി ആശ്രമം തുടങ്ങിയ സ്ഥലങ്ങളിലാണ് പാര്‍ക്കിംഗ് സൌകര്യം.

തീര്‍ഥാടകരുടെ സൌകര്യാര്‍ഥം പാലാ- ഭരണങ്ങാനം റൂട്ടിലും ഈരാറ്റുപേട്ട-ഭരണങ്ങാനം റൂട്ടിലും സ്വകാര്യ ബസുകളും കെ.എസ്.ആര്‍. ടി.സി ബസുകളും കൂടുതലായി സര്‍വീസ് നടത്തും. കെ.എസ്.ആര്‍. ടി.സി പൊന്‍കുന്നം, തൊടുപുഴ, കോട്ടയം, വൈക്കം ഡിപ്പോകളില്‍നിന്നു ഭരണങ്ങാനത്തേക്കു പ്രത്യേക സര്‍വീസ് നടത്തും.

ജില്ലാ പോലീസ് സൂപ്രണ്ട് മാത്യു പോളികാര്‍പ്, പാലാ ഡിവൈഎസ്പി ടി.കെ വിജയന്‍, സിഐ ആര്‍.ജയചന്ദ്രന്‍പിള്ള, എസ്ഐ ജയപ്രകാശ്, ട്രാഫിക് എസ്ഐ എന്‍.പി മുഹമ്മദ് ഹനീഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അഞ്ഞൂറോളം പോലീസുകാരും അമ്പതോളം പോലീസ് ഓഫീസര്‍മാരും സേവനത്തിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കു പുറമേ പരിശീലനം ലഭിച്ച ആയിരത്തോളം വോളണ്ടിയേഴ്സും സേവനരംഗത്തുണ്ട്.

ഭരണങ്ങാനം: വിശുദ്ധ അല്‍ ഫോന്‍സാമ്മയുടെ കബറിടം സ്ഥിതിചെയ്യുന്ന നവീകരിച്ച അല്‍ ഫോന്‍സ ചാപ്പല്‍ വെഞ്ചരിച്ചു. ഇന്നലെ ഉച്ച യ്ക്കു നടന്ന വെഞ്ചരിപ്പ് കര്‍മത്തില്‍ മാര്‍ ജോസഫ് പവ്വത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ മാത്യു അറയ്ക്കല്‍, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിച്ചു.

ചാപ്പലിനുള്ളില്‍ പുതിയ സ്ളാബിട്ട് മനോഹരമാക്കിയ അല്‍ഫോന്‍സാമ്മയുടെ കബറിടവും വെഞ്ചരിച്ചു. നവീകരിച്ച ചാപ്പലിനുള്ളില്‍ കൂടുതല്‍ പേര്‍ക്ക് ഒരേസമയം പ്രാര്‍ഥിക്കാനും നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിക്കാനുമുള്ള സൌകര്യമുണ്ട്.

വെഞ്ചരിപ്പിനോടനുബ ന്ധിച്ച് അല്‍ഫോന്‍സാമ്മയെക്കുറിച്ചുള്ള പുസ്തകങ്ങളുടെയും സിഡികളുടെയും പ്രകാശനം നടന്നു. മോണ്‍.ജോര്‍ജ് ചൂരക്കാട്ട്, മോണ്‍.ഫിലിപ് ഞരളക്കാട്ട്, റവ.ഡോ.ഡൊമിനിക് വെച്ചൂര്‍, ഫാ.സെബാസ്റ്യന്‍ മുണ്ടുമൂഴിക്കര, റവ.ഡോ.ജോസഫ് കുഴിഞ്ഞാലില്‍, ഫാ.ഫ്രാന്‍സിസ് വടക്കേല്‍, ഫാ.ജോസഫ് മുണ്ടയ്ക്കല്‍, ഫാ.ജോസഫ് ഇല്ലിമൂട്ടില്‍, ഫാ.ജോസ് തറപ്പേല്‍, ഫാ.ജോസ് അഞ്ചാനിക്കല്‍, സിസ്റര്‍ മരിയ ഫ്രാന്‍സിസ് തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

ഭരണങ്ങാനത്ത് ഇന്ന്

അല്‍ഫോന്‍സാ ചാപ്പല്‍: രാവിലെ 8.15-ന് ആഘോഷമായ വിശുദ്ധകുര്‍ബാന, സന്ദേശം, മധ്യസ്ഥപ്രാര്‍ഥന: ഫാ.ജോസ് വള്ളോംപുരയിടം, 11-ന് ആഘോഷമായ വിശുദ്ധകുര്‍ബാന, സന്ദേശം, മധ്യസ്ഥപ്രാര്‍ഥന: ഫാ.സ്കറിയ വേകത്താനം, വൈകുന്നേരം 4.15-ന് ആഘോഷമായ വിശുദ്ധകുര്‍ബാന, സന്ദേശം, മധ്യസ്ഥപ്രാര്‍ഥന: ഫാ.ജോസ് അഞ്ചാനി ക്കല്‍.

സെന്റ് മേരീസ് പാരിഷ്ഹാള്‍: ഉച്ചകഴിഞ്ഞ് 2.30 മുതല്‍ വൈകുന്നേരം 5.30 വരെ അത്മായര്‍ക്കായുള്ള അര്‍ധദിന സെമിനാര്‍. വൈകുന്നേരം ആറിന് നൃത്തനൃത്യ ശില്‍പം 'സഹനപുഷ്പം'.

ഇന്ന് അല്‍മായര്‍ക്കായി സെമിനാര്‍

ഭരണങ്ങാനം: അല്‍ ഫോന്‍സാമ്മയുടെ വിശുദ്ധപദവി ആഘോഷങ്ങളുടെ ഭാഗമായി ഭരണങ്ങാനത്ത് ഇന്ന് സെമിനാറുകള്‍ക്കു തുടക്കമാകും.

ഉച്ചകഴിഞ്ഞ് 2.30-ന് സെന്റ് മേരീസ് പാരിഷ്ഹാളില്‍ അല്‍മായര്‍ക്കായി അര്‍ധനദിന സെമിനാര്‍ നടക്കും. വചനത്തിലൂടെ വിശുദ്ധീകരിക്കപ്പെട്ട അല്‍ഫോന്‍സാമ്മയുടെ ജീവിതം എന്ന വിഷയത്തില്‍ ഫാ.അലക്സ് താരാമംഗലവും ഭൌതികജീവിതത്തില്‍ വിശുദ്ധ അല്‍ ഫോന്‍സാമ്മയുടെ മാതൃക എന്ന വിഷയത്തില്‍ ഡോ.സിറിയക് തോമസും കുടുംബങ്ങള്‍ സമര്‍പ്പിത വിളികളുടെ ഉറവിടം എന്ന വിഷയത്തില്‍ ഫാ.മാത്യു ചന്ദ്രന്‍കുന്നേലും സെമിനാര്‍ നയിക്കും.

'വിശുദ്ധ അല്‍ഫോന്‍സ ജീവിത ദളങ്ങള്‍' ഇന്നു പ്രകാശനം ചെയ്യും

പാലാ: ഭാരതത്തിന്റെ ആദ്യ വിശുദ്ധയായ അല്‍ഫോന്‍സാമ്മയെക്കുറിച്ച് ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ രചിച്ച 'വിശുദ്ധ അല്‍ഫോന്‍സ; ജീവിത ദളങ്ങള്‍' എന്ന ഗ്രന്ഥം ഇന്നു പ്രകാശനം ചെയ്യും.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതം സാധാരണക്കാര്‍ക്കുപോലും മനസിലാക്കാന്‍ സാധിക്കുംവിധമാണു പുസ്തകത്തിന്റെ രചന. അല്‍ഫോന്‍സാമ്മയുടെ ജനനം, വളര്‍ന്ന നാട്, സന്യസ്ത ജീവിതം, സഹനബലി എന്നിങ്ങനെ നാലു ഭാഗങ്ങള്‍ പുസ്തകത്തിനുണ്ട്.

കൂടാതെ നാമകരണ നടപടികളുടെ ലഘുവിവരണം, അല്‍ഫോന്‍സാമ്മയുടെ ജീവിതവുമായി ബന്ധപ്പെട്ട ശ്രദ്ധേയരായ വ്യക്തികള്‍, വിശുദ്ധയാകാന്‍ അല്‍ഫോന്‍സാമ്മയെ സഹായിച്ച പ്രാര്‍ഥനകള്‍, വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള മധ്യസ്ഥപ്രാര്‍ഥന എന്നിവ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തി യിരിക്കുന്നു.

ഇന്ന് ഉച്ചകഴിഞ്ഞ് ഭരണങ്ങാനത്ത് നടക്കുന്ന ചടങ്ങില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പുസ്തകം പ്രകാശനം ചെയ്യും.