Please post your favours received ( ഉപകാരസ്മരണ )by praying to St. Alphonsa here. We do not publish your email address or phone number online. Only messages marked 'public' will be shown online.
ജിനില്‍ ഷാജി
അല്‍ഫോന്‍സാമ്മയുടെ വിശുദ്ധീകരണ നടപടികളില്‍ തെളിയിക്കപ്പെട്ട അത്ഭുത രോഗശാന്തി ജിനിലിന്റെ സൌഖ്യമായിരുന്നു. അല്‍ഫോന്‍സാമ്മ യുടെ മധ്യസ്ഥതയിലൂടെ ജന്മനാ വളഞ്ഞിരുന്ന രണ്ടു കാലുകളും നടക്കാന്‍ കഴിയുംവിധം ചികിത്സയില്ലാതെ സുഖപ്പെട്ടുവെന്നതാണു വിശുദ്ധീകരണ നടപടിക്രമങ്ങളില്‍ തെളിയിക്കപ്പെട്ടത്. ഏറ്റുമാനൂര്‍ ഇന്‍കംടാക്സ് ഇന്‍സ്പെക്ടര്‍ ഷാജിയുടെയും കാപ്പുന്തല സഹകരണ ബാങ്കില്‍ ക്ളാര്‍ക്കായ ലിസിയുടെയും രണ്ടു മക്കളില്‍ ഇളയവനാണ് നസ്രത്ത് ഹില്‍ ഡി പോള്‍ സ്കൂള്‍ നാലാം ക്ളാസ് വിദ്യാര്‍ഥിയായ ജിനില്‍. 1998 മേയ് അഞ്ചിനായിരുന്നു ജിനിലിന്റെ ജനനം. ജനനസമയം തന്നെ രണ്ടു കാലുകളും വളഞ്ഞ് പാദം അകത്തേക്കു വളഞ്ഞ നിലയിലായിരുന്നു. പിറ്റേദിവസം തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് പ്ലാസ്റ്ററിട്ടു. വേദനമൂലം പ്ലാസ്റ്റര്‍ മാറ്റി. പ്ലാസ്റ്റര്‍ കിടന്നതോടെ കാലുകളില്‍ വ്രണവുമായി. ഇടതുകാലിനായിരുന്നു കൂടുതല്‍ പ്രശ്നം. തുടര്‍ന്ന് ആറു മാസം ചികിത്സ നടത്തിയതേയില്ല.
ശസ്ത്രക്രിയ മാത്രമാണു പ്രതിവിധിയെന്നു വൈദ്യശാസ്ത്രം. ജിനിലിന് ഒന്നര വയസായ സമയം ലിസിയുടെ ഇടവക വികാരി ആയിരുന്ന ഫാ. ജോസ് വള്ളോംപുരയിടത്തിന്റെ നിര്‍ദേശപ്രകാരം ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ പ്രാര്‍ഥിക്കാന്‍ തീരുമാനിച്ചു. കബറിടത്തില്‍ കുഞ്ഞിനെ കിടത്തിയപ്പോള്‍ കുഞ്ഞ് കൈകാലുകളിട്ട് അടിക്കുകയും പിടയ്ക്കുകയും ചെയ്തു. സന്ധ്യാപ്രാര്‍ഥന സമയം ജിനില്‍ നാലഞ്ചടി നടന്നു. ഒരു വൈകല്യവുമില്ലാത്ത കുഞ്ഞുങ്ങളെപ്പോലെ ഇന്നും ആ നടത്തം തുടരുന്നു. തുടര്‍ന്ന് രോഗശാന്തി ഭരണങ്ങാനത്തെത്തി അറിയിക്കുകയും നാമകരണ നടപടികളില്‍ സഭാ കോടതി ഇതു പരിഗണിക്കുകയും ചെയ്തിരുന്നു.
ജിനിലും കുഞ്ഞേട്ടനും
കുഞ്ഞേട്ടന്‍
വൈദ്യശാസ്ത്രം ക്ളബ് ഫൂട്ട് എന്നു വിളിക്കുന്ന അവസ്ഥയുമായാണു കുഞ്ഞ് ജനിച്ചത്. 11 വയസ്സുവരെ കാല്‍വെള്ള മുകളിലായ കാലുകളുമായി മുടന്തി നടന്നു. അങ്ങനെയിരിക്കേ, ഭരണങ്ങാനത്തു മരിച്ച ഒരു കന്യാസ്ത്രീയുടെ മധ്യസ്ഥത വഴി രോഗശാന്തി ലഭിക്കുന്നുവെന്നു കേട്ടറിഞ്ഞ വീട്ടുകാര്‍ രണ്ടുതവണ അവിടെയെത്തി പ്രാര്‍ഥിച്ചു. രണ്ടാമതു പോയിവന്നതിന്റെ രണ്ടാം ദിവസം കുഞ്ഞിന്റെ കാലുകള്‍ രണ്ടും നേരെയായി. 1947 ജനുവരി മൂന്നിനായിരുന്നു അത്.
അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥത വഴി നടന്ന അദ്ഭുതകരമായ രോഗശാന്തിയാണു കുഞ്ഞിനുണ്ടായതെന്ന് 1985ല്‍ അംഗീകരിക്കപ്പെട്ടു. അല്‍ഫോന്‍സാമ്മയെ സഭ വാഴ്ത്തപ്പെട്ടവള്‍ എന്ന പദവിയിലേക്ക് ഉയര്‍ത്താന്‍ കാരണമായ അദ്ഭുതമായി ഇത്.